യുഎസിൽ നാഷണൽ ഗാർഡ് അംഗത്തിന് നേരെയുണ്ടായ വെടിവെപ്പിൽ അസൈലം അപേക്ഷകളുടെ തീരുമാനം മരവിപ്പിച്ചു: പ്രതിരോധത്തിലായി ഇന്ത്യക്കാരും

വാഷിംങ്ടൺ ഡി.സിയിൽ നാഷണൽ ഗാർഡ് അംഗത്തിന് നേരെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അസൈലം അപേക്ഷകളിന്മേലുള്ള തീരുമാനങ്ങൾ അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചു. ട്രംപിൻ്റെ ഈ തീരുമാനം ഇന്ത്യക്കാരെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അസൈലം കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഭാവി ഈ തീരുമാനം അനിശ്ചിതത്വത്തിലാക്കി. അപേക്ഷകളിൽ തീരുമാനമാകാത്തത് വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് തടസമാകും. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപിൻ്റെ നടപടികൾ കൂടുതൽ ശക്ത‌മാകുന്നതോടെ ഇന്ത്യക്കാർക്ക് ആശങ്കയും വർദ്ധിച്ചിരിക്കുകയാണ്.

വെടിവയ്പ‌് നടത്തിയത് നേരത്തെ അസൈലം ലഭിച്ച ഒരു അഫ്ഗാൻ പൗരനാണ് എന്നത് വലിയ സുരക്ഷാ വീഴ്ചയായി കണക്കാക്കിയാണ് ട്രംപിൻ്റെ ഈ അസാധാരണ നടപടി. തീരുമാനം ദീർഘകാലത്തേക്ക് തുടരുമെന്നും ഇതിന് നിലവിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഈ ഉത്തരവ് പ്രകാരം നിലവിലുള്ള അപേക്ഷകർക്ക് ഇനി “പരമാവധി” സുരക്ഷാ പരിശോധനകൾ നേരിടേണ്ടി വരും. “മൂന്നാം ലോക” രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം ശാശ്വതമായി തടയാനും നീക്കമുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

Asylum applications frozen after shooting of National Guard member in US: Indians also on the defensive

More Stories from this section

family-dental
witywide