‘ജീവൻ ബാക്കിയായത് വലിയ ഭാ​ഗ്യം’! 10 ഒളിമ്പിക്സ് മെഡലുകളടക്കം എല്ലാം നഷ്ടമായി, കാട്ടുതീ വീടും വിഴുങ്ങിയെന്ന് ഗാരി ഹാള്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ തീപിടുത്തത്തിൽ ഒളിമ്പിക്സ് താരത്തിന് നഷ്ടമായത് വീടും മെഡലുകളും. മുന്‍ യു.എസ് ഒളിമ്പിക്സ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയറിനാണ് അഞ്ച് സ്വർണം മൂന്ന് വെള്ളി രണ്ട് വെങ്കലം എന്നിങ്ങനെ പത്ത് മെഡലുകൾ കാട്ടുതീയിൽ കത്തിയമർന്നത്.

പസിഫിക്ക് പാലിസാഡ്‌സിലുള്ള തന്റെ വസതിലാണ് മെഡലുകൾ സൂക്ഷിച്ചിരുന്നത്. വീട്ടിലെ കുറച്ചു സാധനങ്ങളും വളര്‍ത്തു നായയേയും മാത്രമാണ് അദ്ദേഹത്തിനു രക്ഷപ്പെടുത്താന്‍ സാധിച്ചത്. എല്ലാം നഷ്ടമായെന്നും ജീവൻ തിരികെ ലഭിച്ചത് ഭാ​ഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. 50 മീറ്റര്‍ ഫ്രീസ്റ്റൈൽ നീന്തലിൽ തുടരെ രണ്ട് വട്ടം ഒളിമ്പിക്സ് സ്വര്‍ണം നേടിയ താരമാണ് ഗാരി ഹാള്‍ ജൂനിയര്‍.

2000ത്തില്‍ സിഡ്‌നി, 2004ല്‍ ഏഥന്‍സ് ഒളിമ്പിക്സിലാണ് അദ്ദേഹത്തിന്‍റെ നേട്ടം. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്സില്‍ റിലേ പോരാട്ടങ്ങളില്‍ 3 സ്വര്‍ണ മെഡലുകളും താരത്തിനുണ്ട്. ഈ അഞ്ച് സ്വര്‍ണത്തിനൊപ്പം 3 വെള്ളി, 2 വെങ്കലം മെഡലുകളുമാണ് താരം നേടിയത്. ഇവയെല്ലാം കാട്ടു തീയില്‍ നഷ്ടമായി.

athlete garry hall lost 10 olympics medal in wild fire