ഇറാനിലെ ആക്രമണം: യാത്രാ ഉപദേശവുമായി എയര്‍ ഇന്ത്യ, വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു, യാത്ര റദ്ദാക്കുന്നു; യുഎസ് , യുകെ യാത്രികര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

ന്യൂഡല്‍ഹി : ഇറാനില്‍ ഇസ്രയേല്‍ നടത്തുന്ന വ്യാപക ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനയാത്രയെ കാര്യമായി ബാധിക്കുന്നതായി എയര്‍ ഇന്ത്യ. സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമാതിര്‍ത്തി അടച്ചിടല്‍, യാത്രക്കാരുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത്, ഇനിപ്പറയുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ തിരിച്ചിറക്കുകയോ ചെയ്യുന്നു.

AI130 ലണ്ടന്‍ ഹീത്രു-മുംബൈ വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI102 ന്യൂയോര്‍ക്ക്-ഡല്‍ഹി ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു
AI116 ന്യൂയോര്‍ക്ക്-മുംബൈ ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI2018 ലണ്ടന്‍ ഹീത്രു-ഡല്‍ഹി മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു
AI129 മുംബൈ-ലണ്ടന്‍ ഹീത്രു മുംബൈയിലേക്ക് തിരിച്ചുവിട്ടു
AI119 മുംബൈ-ന്യൂയോര്‍ക്ക് മുംബൈയിലേക്ക് തിരിച്ചുവിട്ടു
AI103 ഡല്‍ഹി-വാഷിംഗ്ടണ്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു
AI106 നെവാര്‍ക്ക്-ഡല്‍ഹി ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു
AI188 വാന്‍കൂവര്‍-ഡല്‍ഹി ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI101 ഡല്‍ഹി-ന്യൂയോര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിട്ടു
AI126 ഷിക്കാഗോ-ഡല്‍ഹി ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI132 ലണ്ടന്‍ ഹീത്രു-ബെംഗളൂരു ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു
AI2016 ലണ്ടന്‍ ഹീത്രു-ഡല്‍ഹി വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI104 വാഷിംഗ്ടണ്‍-ഡല്‍ഹി വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI190 ടൊറന്റോ-ഡെല്‍ഹി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു
AI189 ഡല്‍ഹി-ടൊറന്റോ ഡല്‍ഹിയിലേക്ക് മടങ്ങുന്നു

തങ്ങളുടെ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതായും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. റദ്ദാക്കല്‍ അല്ലെങ്കില്‍ സൗജന്യ റീഷെഡ്യൂളിംഗ് എന്നിവയ്ക്കുള്ള റീഫണ്ടുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദല്‍ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഇവിടെ പരിശോധിക്കാം http://airindia.com/in/en/manage/

More Stories from this section

family-dental
witywide