
പഞ്ചാബിൽ ബിജെപി നേതാവിന്‍റെ വീടിന് നേരെ ഉണ്ടായ ഗ്രനൈഡ് ആക്രമണം പാകിസ്ഥാനിലെ ഐ എസ് ഐ ഗൂഢാലോചനയെന്ന് പൊലീസ്. സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രഥമ അന്വേഷണത്തിൽ കണ്ടെത്തിയതായി ഡിജിപി അർപ്പിത് ശുക്ല പറഞ്ഞു. ലോറൻസ് ബിഷ്ണോയ് സംഘത്തിനും ആക്രമണത്തിൽ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ റെയ്ഡുകൾ നടത്തിയെന്നും പിന്നിൽ ഖാലിസ്ഥാൻ ബന്ധം ഉണ്ടോ എന്നതടക്കം അന്വഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വെളുപ്പിന് ഒരു മണിക്കാണ് മുൻ മന്ത്രിയും ദേശീയ കമ്മറ്റി അംഗവുമായ മനോരഞ്ജൻ കാലിയുടെ വീടിന് നേര ആക്രമണം നടന്നത്.