മലയാളി പുരോഹിതർക്ക് നേരെയുള്ള ആക്രമണം; ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വർഗീയ വേട്ടയാടലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാളി പുരോഹിതമാർക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വർഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എക്സിൽ കുറിച്ചു. ഒഡിഷയിലെ ജലേശ്വറിൽ മലയാളി പുരോഹിതർക്ക് നേരേ നടന്ന ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒഡീഷയിലെ ജലേശ്വറിൽ കേരളീയ കത്തോലിക്കാ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും മതപരിവർത്തനം നടത്തിയെന്ന വ്യാജാരോപണം ഉന്നയിച്ച് സംഘപരിവാർ ഗുണ്ടകൾ ആക്രമിച്ചുവെന്ന റിപ്പോർട്ടുകൾ, രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വർഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണ്, ആഴ്ചകൾക്ക് മുമ്പ് ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത് ഇതിന് ഉദാഹരണമാണ്. ഭരണകൂടത്തിന്റെ ശിക്ഷാ ഇളവ് മൂലം സാധ്യമായ അത്തരം ഹിന്ദുത്വ ഭീകരതയെ മതേതര, ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിൻ്റെ ശിക്ഷാ ഇളവ് മൂലം സാധ്യമായ അത്തരം ഹിന്ദുത്വ ഭീകരതയെ മതേതര, ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജലേശ്വർ ഇടവകയ്ക്കുകീഴിലുള്ള ഗംഗാധർ ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ടാണ് മതപരിവർത്തനം നടത്തിയെന്നാരോപിച്ച് മലയാളികളായ രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ചത്. ജലേശ്വറിലെ സെയ്ൻ്റ് തോമസ് ഇടവക വികാരി കോട്ടയം കുറവിലങ്ങാട് സ്വദേശി ഫാ. ലിജോ ജോർജ് നിരപ്പേൽ, തൃശ്ശൂർ സ്വദേശി ബാലസോർ രൂപതയുടെ ജോഡ ഇടവകയിലെ ഫാ. വി. ജോജോ, ആലപ്പുഴ സന്ന്യാസിനി സഭാംഗങ്ങളായ സിസ്റ്റർ മോളി, സിസ്റ്റർ എലേസ എന്നിവരെയാണ് മർദിച്ചത്. വൈദികരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കൈയേറ്റം ചെയ്യുകയും മൊബൈൽഫോണുകൾ തട്ടിയെടുക്കുകയും ചെയ്തു. അരമണിക്കൂറിനുശേഷം പോലീസെത്തിയാണ് ഇവരെ രക്ഷിപ്പെടുത്തിയത്.

More Stories from this section

family-dental
witywide