കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുക്കാൻ ശ്രമം; പ്രദേശത്ത് 144 പ്രഖ്യാപിച്ചു

കോതമംഗലം: കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കിണറിന്റെ ഭിത്തി ഇടിച്ച് ആനയെ പുറത്തെത്തിക്കാനാണ് വനം വകുപ്പും ഫയർഫോഴ്‌സും സംയുക്തമായി ശ്രമിക്കുന്നത്. അതേസമയം ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ജനപ്രതിനിധികൾ സ്ഥലത്തെത്തണമെന്നും ജനപ്രതിനിധികൾ സ്ഥലത്തെത്താതെ രക്ഷാപ്രവർത്തനത്തിന് അനുവദിക്കില്ലെന്നും പറഞ്ഞ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് ക്രമസമാധാനം നിലനിർത്തുന്നതിനായി 144 പ്രഖ്യാപിച്ചു.

ഇന്ന് പുലർച്ചെയാണ് കോട്ടപ്പടി സ്വദേശിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടാന വീണത്. സംഭവം അറിഞ്ഞ് വൻ ജനക്കൂട്ടവും വനം വകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു. അതേസമയം, ഇവിടെ കാട്ടാന ശല്യം പതിവാണെന്നും കൃഷി നശിച്ചതിന് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. നിലവിൽ ഡിഎഫ്ഒയുമായി നാട്ടുകാർ ചർച്ച നടത്തുകയാണ്. ആനയ്ക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആനയെ സുരക്ഷിതമായി പുറത്തെത്തിച്ച് വനത്തിലേക്ക് തിരികെ വിടാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും വനം വകുപ്പ് അറിയിച്ചു.

More Stories from this section

family-dental
witywide