16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കുമായി ഓസ്‌ട്രേലിയൻ സർക്കാർ

ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയൻ സർക്കാർ വിലക്കി. ഈ നിയമം 2025 ഡിസംബർ 10 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് അറിയിച്ചു.

ഓസ്‌ട്രേലിയൻ സർക്കാർ Online Safety Amendment (Social Media Minimum Age) Bill 2024 എന്ന നിയമത്തിന്റെ ഭാഗമാണ് ഈ നിരോധനം കൊണ്ടുവരുന്നത്. പുതിയ നിയമപ്രകാരം 16 വയസ്സിന് താഴെയുള്ളവർക്ക് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ക് ടോക്ക്, സ്നാപ് ചാറ്റ്, എക്സ്, യൂട്യൂബ്, റെഡ്ഡിറ്റ്, കിക്ക് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുടങ്ങുകയോ നിലനിർത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും.

കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടിയാണ് ഈ നിയമമെന്നാണ് സർക്കാരിന്റെ വാദം. സൈബർ ബുള്ളിയിംഗ് (ഓൺലൈൻ പീഡനം), ഹാനികരമായ ഉള്ളടക്കം, സോഷ്യൽ മീഡിയയുടെ ആസക്തിയുണ്ടാക്കുന്ന ആൽഗോരിതങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനും കുട്ടികൾക്ക് സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം നൽകാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രി അൽബനീസ് പറഞ്ഞു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ പ്രായപരിധി നിർണ്ണയിക്കുന്നത് അതിലേക്കുള്ള ആദ്യ ചുവടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Australian government bans social media for under-16s

More Stories from this section

family-dental
witywide