
ടെഹ്‌റാൻ/ജറുസലേം: ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ബങ്കറിൽ കഴിയുന്ന ഇറാൻ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി തന്റെ പിൻഗാമിയെ നാമനിർദേശം ചെയ്തതായി യുഎസ് പത്രമായ ‘ദ ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ടുചെയ്തു. മൂന്ന് ഉന്നതപുരോഹിതരെയാണ് അദ്ദേഹം നാമനിർദേശം ചെയ്തിരിക്കുന്നത്.
ഖമീനി കൊല്ലപ്പെട്ടാൽ ഇവരിൽ ഒരാൾ പിൻഗാമിയാകും. എന്നാൽ, ഇവരുടെ പേരുവിവരം പത്രം വെളിപ്പെടുത്തിയില്ല. ഖമീനിയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെടുന്ന മകൻ മൊജ്താബ ഇക്കൂട്ടത്തിലില്ല.
ഖമീനിയെ വധിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒളിയിടം അറിയാമെന്നും ഇപ്പോൾ വധിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞിരുന്നു.
Ayatollah Ali Khamenei decides on successor list amid Israeli threats