
ഡെന്‍വര്‍: ചുഴലിക്കാറ്റ് മുന്നറിയിപ്പും മോശം കാലാവസ്ഥയും കാരണം കൊളറാഡോയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താല്‍ക്കാലികമായി വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. പ്രദേശത്ത് മോശം കാലാവസ്ഥ തുടരുകയാണ്.
ബോള്‍ഡറിലെ നാഷണല്‍ വെതര്‍ സര്‍വീസ് (എന്‍ഡബ്ല്യുഎസ്) ലോഗന്, മോര്ഗന്, ഫിലിപ്സ്, സെഡ്ജ്വിക്ക്, വാഷിംഗ്ടണ്‍, വെല്‍ഡ്, യുമ കൗണ്ടികളില്‍ കടുത്ത ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10 മണി വരെ ഈ ജാഗ്രത തുടരും.