ബാലറ്റ് തിരുത്തിയിട്ടുണ്ട്, കേസെടുത്താലും കുഴപ്പമില്ല ; വിവാദം വിതച്ച് ജി സുധാകന്‍

ആലപ്പുഴ: ബാലറ്റ് തിരുത്തിയിട്ടുണ്ടെന്നും കേസെടുത്താലും കുഴപ്പമില്ലെന്നുമുള്ള വിവാദ പ്രസ്താവനയുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലായിരുന്നു ഇത്തരത്തില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി.

തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍.ജി.ഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്കു ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. കെ എസ് ടി എ നേതാവ് കെ വി ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്കു മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല- അദ്ദേഹം പറഞ്ഞു.

36 വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് ഇപ്പോള്‍ സുധാകരന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. വക്കം പുരുഷോത്തമനോട് ഇരുപത്തി അയ്യായിരത്തോളം വോട്ടുകള്‍ക്കാണ് ദേവദാസ് അന്ന് പരാജയപ്പെട്ടത്.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരന്‍ വെളിപ്പെടുത്തിയത്.

More Stories from this section

family-dental
witywide