ധാക്ക: ധാക്കയിൽ ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. മൈൽ സ്റ്റോൺ കോളേജിന് സമീപം ചൈനീസ് നിർമ്മിത എഫ് -7 യുദ്ധവിമാനമാണ് തകർന്നുവീണത്. സംഭവത്തിൽ ഒരാൾ മരിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തകർന്നു വീണ എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ധാക്കയിലെ വടക്കൻ ഉത്തര പ്രദേശത്തുള്ള ഒരു സ്കൂൾ കാമ്പസിലേക്കാണ് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണത്. ഒരാൾ മരിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും ഫയർ ഓഫീസർ ലിമ ഖാൻ പറഞ്ഞു. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.














