
ധാക്ക: ബംഗ്ലദേശ് കറന്‍സി നോട്ടുകളിലെ ചിത്രങ്ങളില്‍ മാറ്റം. രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാനെ വെട്ടി പകരം ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങളും അന്തരിച്ച ചിത്രകാരന്‍ സൈനുല്‍ ആബിദീന്റെ കലാസൃഷ്ടികളുമാണ് ഉണ്ടാകുക. രാജ്യംവിട്ട് ഇന്ത്യയില്‍ അഭയംതേടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുര്‍ റഹ്‌മാന്‍.
ബംഗ്ലദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം കഴിഞ്ഞവര്‍ഷമാണ് പ്രഖ്യാപിച്ചത്. പുതുതായി രൂപകല്‍പന ചെയ്ത നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങള്‍ ഉണ്ടാകില്ലെന്ന് ബംഗ്ലദേശ് ബാങ്ക് വക്താവ് ആരിഫ് ഹൊറൈസന്‍ ഖാന്‍ പറഞ്ഞു. പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.