ബംഗ്ലാദേശ് ഭൂചലനം: കെട്ടിടത്തിൻ്റെ മേൽക്കൂരയടക്കം തകർന്ന് 6 മരണം

ധാക്ക : വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ബംഗ്ലാദേശിലുണ്ടായ ഭൂചലനത്തിൽ 6 പേർ മരിച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയും മതിലും തകർന്ന് മൂന്ന് പേരും കെട്ടിട റെയിലിംഗുകൾ വീണ് മൂന്ന് കാൽനടയാത്രക്കാരും ഉൾപ്പെടെയാണ് ആറു മരണമെന്ന് ധാക്ക ആസ്ഥാനമായുള്ള ഡിബിസി ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഭൂചലനം ഉണ്ടായപ്പോൾ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൻ്റെ പ്രകമ്പനം വടക്കു കിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കൊൽക്കത്തയിലും ശക്തമായി അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10:10 ഓടെയാണ് കൊൽക്കത്തയിൽ ആളുകൾക്ക് ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടത്. ഇത് ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ.

പശ്ചിമ ബംഗാളിലെ കൂച്ച് ബീഹാർ, ദക്ഷിണ, ഉത്തർ ദിനാജ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഗുവാഹത്തി, അഗർത്തല, ഷില്ലോങ് തുടങ്ങിയ നഗരങ്ങളിലും ആളുകൾ ഭൂകമ്പം അനുഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ധാക്കയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള നർസിംഗഡിയിൽ ആയിരുന്നു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.

Bangladesh earthquake: 6 dead .

More Stories from this section

family-dental
witywide