
ധാക്ക: എല്ലാവിധ സഹായങ്ങളും അമേരിക്ക നിര്‍ത്തലാക്കി ഉത്തരവിറക്കിയതോടെ ബംഗ്ലാദേശ് ജനതയും യുനുസ് സർക്കാരും വലിയ പ്രതിസന്ധിയിലാണ്. ബംഗ്ലാദേശിന് അനുവദിച്ചിരുന്ന നിലവിലുള്ള എല്ലാ കരാറുകളും ഗ്രാന്‍റുകളും പദ്ധതികളും നിര്‍ത്തലാക്കാനാണ് ട്രംപ് സർക്കാരിന്‍റെ തീരുമാനം.
വിദേശ രാജ്യങ്ങൾക്കുളള ധനസഹായം മരവിപ്പിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് നടപ്പിലാക്കിയെന്ന് യു എസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്‍റ് വിശദീകരിച്ചു. ഇതോടെ ബംഗ്ലാദേശിന് ലഭിച്ചുന്ന കോടികളുടെ സഹായവും നിലച്ചു. കലാപവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ബംഗ്ലാദേശിനെ സംബന്ധിച്ചടുത്തോളം ഇത് വലിയ തിരിച്ചടിയാണ്.ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വർഷം അമേരിക്ക മറ്റ് രാജ്യങ്ങൾക്ക് സഹായമായി നൽകുന്നത്.