
ന്യൂയോര്‍ക്ക്: മുന്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയത്തിലാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാമൂഹികമാധ്യമങ്ങളിലും അഭ്യൂഹം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മിഷേലുമായുള്ള ഒബാമയുടെ ബന്ധത്തിലും വിള്ളൽ വീണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഒബാമയോ മിഷേലോ ജെനിഫറോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
മുന്‍ യു.എസ്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍വീണതായുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം മിഷേലിന്റെ ജന്മദിനത്തിന് ഒബാമ ആശംസകൾ നേർന്നിരുന്നു. മറുപടിയുമായി മിഷേലും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു.
Barack Obama and jennifer aniston dating rumors