പുതുവത്സരം ‘അടി’ച്ചു പൊളിക്കട്ടെ! സംസ്ഥാനത്ത് നാളെ ബാറുകൾ രാത്രി 12 വരെ അടയ്ക്കില്ല; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നാളെ (ഡിസംബർ 31) രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിക്കണമെന്ന ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് ഈ നടപടി.

പുതുവത്സരാഘോഷങ്ങൾക്കായി വലിയ തോതിൽ വിനോദസഞ്ചാരികൾ എത്തുന്നതും ഹോട്ടലുകളിൽ വിവിധ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതും കണക്കിലെടുത്താണ് തീരുമാനം. എന്നാൽ, പ്രവർത്തന സമയം നീട്ടി നൽകുമ്പോഴും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന ലംഘനങ്ങൾ ഉണ്ടായാൽ ബാറുകൾ ഉടൻ അടപ്പിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide