
ന്യൂഡല്‍ഹി: മഹാകുംഭമേളയിൽ മരിച്ചവരുടെ എണ്ണത്തിൽ കൃത്രിമമെന്ന വെളിപ്പെടുത്തലുമായി ബിബിസി റിപ്പോര്‍ട്ട്. 82 പേർ കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചുവെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. എന്നാൽ 37 പേർ മാത്രമാണ് ഉത്തർപ്രദേശ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം മരിച്ചത്.
മരിച്ച 37 പേരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി 25 ലക്ഷം രൂപ വിതരണം ചെയ്തുവെന്നു ഔദ്യോഗിക കണക്കില്‍പ്പെടാത്തവരുടെ കുടുംബങ്ങള്‍ക്ക് പണമായി 5 ലക്ഷം രൂപ നല്‍കിയെന്നും ബിബിസി റിപ്പോർട്ട് പറയുന്നു. നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുന്നതിൻ്റെ ചിത്രങ്ങളടക്കമാണ് ബിബിസി ഹിന്ദി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉത്തർപ്രദേശ് സർക്കാരിന്റെ കണക്ക് അനുസരിച്ച് കുഭമേളയിൽ പുണ്യ സ്നാനം ഏകദേശം 87 ലക്ഷം തീർത്ഥാടകരാണ് നടത്തിയത്. ഇതിൽ നിരവധി പേർ തിക്കിലും തിരക്കിലുംപെട്ട് മരിച്ചിരുന്നു. 37 പേർ മാത്രമാണ് മരിച്ചതെന്ന് യു പി സർക്കാർ പറഞ്ഞിരുന്നതെങ്കിലും കുംഭമേളയിൽ മരിച്ച ആളുകളുടെ എണ്ണത്തിൽ വിവിധ ആളുകൾ ആരോപണം ഉയർന്നിരുന്നു. തുടർന്ന് പിന്നാലെയാണ് ബിബിസിയുടെ പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.