ഐപിഎല്‍ സീസണ്‍ വൈകാതെ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ ബിസിസിഐ പരിശോധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിലേക്കെത്തിയതിനെ തുടര്‍ന്ന് 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണ്‍ ‘ഉടനടി’ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പരിശോധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ബിസിസിഐ ഇപ്പോള്‍ ഷെഡ്യൂള്‍ തയ്യാറാക്കുകയാണെന്നും ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് എല്ലാ പങ്കാളികളുമായും സംസാരിക്കുകയാണെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടെങ്കിലേ ഇതിന് സാധിക്കൂ എന്നും അരുണ്‍ ധുമാല്‍ വ്യക്തമാക്കി.

ഐപിഎല്‍ ഭരണസമിതിയുമായി ബിസിസിഐ ഉദ്യോഗസ്ഥര്‍ ഷെഡ്യൂളിനെക്കുറിച്ച് ഞായറാഴ്ച ചര്‍ച്ച നടത്തുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല സ്ഥിരീകരിച്ചിട്ടുണ്ട്. മുടങ്ങിപ്പോയ ഐപിഎല്‍ നടത്താനുള്ള സന്നദ്ധത അറിയിച്ച് കഴിഞ്ഞദിസം ഇംഗ്ലണ്ടും രംഗത്തെത്തിയിരുന്നു.

More Stories from this section

family-dental
witywide