ഓസീസ് പരമ്പര രോഹിത്തിന് ക്യാപ്റ്റൻസി നഷ്ടമായി, ഗിൽ തന്നെ ഏകദിന ടീമിനെയും നയിക്കും, കോലിയും രോഹിത്തും ടീമിൽ, സഞ്ജു ടി 20 യിൽ മാത്രം

ഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ടീമിൽ തിരിച്ചെത്തിയെങ്കിലും, ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാൻ ഗിൽ ഏകദിന ടീമിനെയും നയിക്കും. 2027 ലോകകപ്പിനെ ലക്ഷ്യമിട്ട് രോഹിത് ശർമയെ നായകസ്ഥാനത്തുനിന്ന് മാറ്റിയതായി സെലക്ടർമാർ വ്യക്തമാക്കി. മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഈ പരമ്പര.

രോഹിത് ശർമയുമായി ബിസിസിഐ സെലക്ടർമാർ ശനിയാഴ്ച പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് താരവുമായി നേരിട്ട് ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്. ശുഭ്മാൻ ഗില്ലിനെ 2027 ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ നായകനായി നിലനിർത്താനാണ് സെലക്ടർമാരുടെ പദ്ധതി. ശ്രേയസ് അയ്യർ ഉപനായകനായി ടീമിൽ ഇടംനേടി. എന്നാൽ, മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തിയില്ല.

ഋഷഭ് പന്തിന്റെ പരിക്കിനെ തുടർന്ന് സഞ്ജു സാംസൺ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അത്തരമൊരു തീരുമാനം ഉണ്ടായില്ല. കെ.എൽ. രാഹുൽ തന്നെ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായി തുടരും. യുവതാരങ്ങൾക്ക് അവസരം നൽകിക്കൊണ്ട് ഭാവി ലോകകപ്പിനുള്ള ശക്തമായ ടീം കെട്ടിപ്പടുക്കാനാണ് ബിസിസിഐയുടെ ശ്രമം.

യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവര്‍ ഏകദിന ടീമിലിടം നേടി. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക വിശ്രമം അനുവദിച്ചു. അതേസമയം ടി20 പരമ്പരയ്ക്കുള്ള ടീമിനെ സൂര്യകുമാര്‍ യാദവാണ് നയിക്കുന്നത്. ഗില്‍ വൈസ് ക്യാപ്റ്റനായി തുടരും. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

More Stories from this section

family-dental
witywide