വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ബീഫ് വില കത്തിക്കയറുന്നു. പ്രതികൂല കാലാവസ്ഥമൂലം കാലിത്തീറ്റ ലഭ്യതയില്‍ വന്‍ കുറവുണ്ടായിരുന്നു. ഇതോടെ കര്‍ഷകര്‍ കാലികളുടെ എണ്ണം കുറച്ചതാണ് തിരിച്ചടിയായത്.
1984 മുതലുള്ള ബീഫ് വിലകള്‍ പരിശോധിച്ച നിരീക്ഷിച്ച ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ജൂണില്‍ സ്റ്റീക്കിന്റെയും ഗ്രൗണ്ട് ബീഫിന്റെയും വില റെക്കോര്‍ഡ് ഉയരത്തിലെത്തി.
2024നെ അപേക്ഷിച്ച് 12% വരെ വില കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൗണ്ട് ബീഫിനു വില പൗണ്ടിന് (0.45 കിലോഗ്രാം) 11.84% ഉയര്‍ന്ന് 6.12 ഡോളറിലെത്തി (530 രൂപ). സ്റ്റീക്കിനു 8.05% വര്‍ധിച്ച് 11.49 ഡോളറും (990 രൂപ). രാജ്യത്ത് കോഴിയിറച്ചി കഴിഞ്ഞാല്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന രണ്ടാമത്തെ ഇറച്ചിയിനമാണ് ബീഫ്.
വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, ആവശ്യക്കാരും ഏറെയാണ്. വേനല്‍ക്കാല ബാര്‍ബിക്യൂ സീസണ്‍ പ്രത്യേകിച്ചും ജനപ്രിയമായ സമയമാണ്.
കാലികളുടെ എണ്ണം പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും താഴ്ചയിലെത്തിയിരിക്കുകയാണിപ്പോള്‍. ജൂലൈയിലാണ് അമേരിക്കയില്‍ ബീഫിന് ഏറ്റവുമധികം ഡിമാന്‍ഡ് ഉണ്ടാകാറുള്ളത്. അതേ ജൂലൈയില്‍തന്നെ ഇക്കുറി ക്ഷാമം രൂക്ഷമായിരിക്കുകയാണ്.