ഒരു ലക്ഷത്തിലേറെ കീശയിലിരിക്കും, കണ്ണുതള്ളി പോകുന്ന ബോണസ്! ബെവ്‌കോ ജീവനക്കാർക്ക് ഓണം ബംമ്പറടിച്ചു

തിരുവനന്തപുരം: ഇത്തവണത്തെ ഓണത്തിന് ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് അക്ഷരാർത്ഥത്തിൽ ബംമ്പറടിച്ചു. ഇക്കുറി ചരിത്രത്തിലെ റെക്കോർഡ് ബോണസാണ് ബെവ്‌കോ ജീവനക്കാർക്ക് ലഭിക്കുക. 102,500 രൂപയാണ് ബെവ്കോ സ്ഥിരം ജീവനക്കാർക്ക് ഇത്തവണ ബോണസായി ലഭിക്കുന്നത്. സ്ഥിരം ജീവനക്കാർക്ക് എക്സ് ഗ്രേഷ്യ, പെർഫോമൻസ് ഇൻസെന്റീവ് ഇനത്തിലാകും പരമാവധി 1,02,500 രൂപ വരെ ലഭിക്കുക. കഴിഞ്ഞ വർഷം 95,000 രൂപയാണ് ലഭിച്ചത്. വിൽപ്പന 19,700 കോടിയായിവർധിച്ചതോടെയാണ് തുക ഉയർന്നത്. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ ബോണസുമായി ബന്ധപ്പെട്ട് ബെവ്കോയിലെ യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഔറ്റ്ലെറ്റുകളിലെയും ഹെഡ്ക്വോട്ടേഴ്സിലേയും ശുചീകരണതൊഴിലാളികൾക്കും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6,000 രൂപ ബോണസ് നൽകും. കഴിഞ്ഞ വർഷം 5,000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയർഹൗസുകളിലേയും സുരക്ഷാജീവനക്കാർക്ക് 12,500 രൂപ ബോണസ് നൽകാനും തീരുമാനിച്ചു.

More Stories from this section

family-dental
witywide