ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹ യജ്ഞം ഒക്ടോബർ 12 മുതൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശ്രീമത് ഭാഗവത സപ്താഹ യജ്‌ഞം ഒക്ടോബർ 12 മുതൽ 19 വരെ (1201 കന്നി 26 മുതൽ തുലാം 3 വരെ) നടക്കുന്നു. ഒക്ടോബർ 12ന് രാവിലെ 10.30ന് ഭാഗവത മാഹാത്മ്യ പ്രഭാഷണത്തോടെ യജ്ഞത്തിന് തുടക്കമാകും.

ഇത്തവണത്തെ സപ്താഹയജ്‌ഞത്തിൻ്റെ ആചാര്യൻ സംസ്കൃ‌ത പണ്ഡിതനും വേദാന്ത ആചാര്യനുമായ കിഴക്കേടം ഹരിനാരായണൻ നമ്പൂതിരിയാണ്. ഭക്തിയും ജ്ഞാനവും പകർന്നു നൽകുന്ന ഈ മഹായജ്‌ഞത്തിൽ ഭക്തജനങ്ങൾ പങ്കെടുത്ത് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം നേടണമെന്നും സംഭാവനകളും സേവനങ്ങളും നൽകി യജ്‌ഞത്തിന്റെ വിജയത്തിന് സഹകരിക്കണമെന്നും ക്ഷേത്ര ഭരണസമിതി അഭ്യർഥിച്ചു.

More Stories from this section

family-dental
witywide