തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഒരുക്കിയ വിരുന്നിലാണ് ഭാവന പങ്കെടുത്തത്. അടൂർ ഗോപാലകൃഷ്ണൻ, ടി.കെ രാജീവ്കുമാർ, ഭാഗ്യലക്ഷ്മി, മല്ലികാ സുകുമാരൻ, മധുപാൽ, വെള്ളാപ്പള്ളി നടേശൻ, മന്ത്രിമാർ, സ്പീക്കർ, മതനേതാക്കൾ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും വിരുന്നിൽ പങ്കെടുത്തു.
അതിഥികൾക്കൊപ്പം മുഖ്യമന്ത്രി കേക്ക് മുറിച്ച് പങ്കിട്ടുകൊണ്ടാണ് വിരുന്ന് തുടങ്ങിയത്. സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പമെന്ന് പറഞ്ഞുകൊണ്ട് മന്ത്രി വി. ശിവൻകുട്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
നേരത്തെ 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്‌ഘാടനം ചെയ്തതും ഭാവനയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്താണ് ഭാവനയെ അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിച്ചത്. വലിയ കയ്യടിയോടെയാണ് സദസ് ഭാവനയെ സ്വീകരിച്ചത്.
Bhavana as chief guest at government’s Christmas party












