ആ 10 മിനിറ്റിന് ആയുസിന്റെ വില; വിമാനത്തിൽ ഭൂമി ചൗഹാനും ഉണ്ടാകേണ്ടതായിരുന്നു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് ഭൂമി ചൗഹാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ നിന്ന് ഭൂമി ചൗഹാൻ ​ഗതാഗത കുരുക്കിൽ പെട്ട് പത്ത് മിനിട്ട് വൈകിയതിനാൽ രക്ഷപ്പെടുകയായിരുന്നു. വിമാനം നഷ്ടമായപ്പോള്‍ ഭൂമി ചൗഹാന് തിരികെ ലഭിച്ചത് സ്വന്തം ജീവനും ജീവിതവുമാണ്. ലണ്ടനിലേക്കുള്ള യാത്രക്കാരുടെ പട്ടികയില്‍ ഭൂമിയുമുണ്ടായിരുന്നു. അഹമ്മദാബാദിലെ ട്രാഫിക് ജാമിലാണ് 10 മിനിറ്റ് ഭൂമി ചൗഹാൻ കുടുങ്ങി കിടന്നത്.

ലണ്ടനില്‍ ഭര്‍ത്താവിനൊപ്പം സ്ഥിരതാമസമാക്കിയ ഭൂമി രണ്ട് വര്‍ഷത്തിന് ശേഷം അവധി ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു. ട്രാഫിക് ജാമിൽ കുടുങ്ങി വിമാനത്താവളത്തിൽ ഭൂമി സമയത്ത് എത്താതെ 10 മിനിറ്റ് താമസിച്ചാണ് എത്തിയത്. വിമാനത്താവള അധികൃതരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്ക് ഒന്നരയോടെ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി. അതുമാത്രമാണ് ഭൂമിയുടെ ഓര്‍മയിലുള്ളത്. പിന്നീട് കേട്ടത് വന്‍ സ്ഫോടനശബ്ദം. ഇപ്പോഴും വിറയ്ക്കുകയാണ് ശരീരമാകെയെന്ന് ഭൂമിയുടെ വാക്കുകൾ. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മനസ്സ് ശൂന്യമായത് പോലെയെന്നും ഭൂമി ചൗഹാൻ പ്രതികരിച്ചു.

More Stories from this section

family-dental
witywide