
ഗാസസിറ്റി : ഗാസയുടെ ചില പ്രദേശങ്ങളിലെ ആക്രമണം താത്ക്കാലികമായി നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രതിരോധ സേന (IDF). അല്‍-മവാസി, ദെയ്ര്‍ അല്‍-ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് താല്‍ക്കാലികമായി സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയുമായും അന്താരാഷ്ട്ര സംഘടനകളുമായും നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ഇസ്രയേലിന്റെ ഈ ആശ്വാസകരമായ നീക്കം.
‘ഇന്ന് (ഞായര്‍) മുതല്‍ ഗാസ മുനമ്പില്‍ 10:00 മുതല്‍ 20:00 വരെ (07:00-17:00 GMT) സൈനിക പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക തന്ത്രപരമായ താല്‍ക്കാലിക വിരാമം ഉണ്ടാകും’ – ഇസ്രായേല്‍ പ്രതിരോധ സേന ഒരു പ്രസ്താവന ഇറക്കി. കൂടാതെ, ഗാസ മുനമ്പിലുടനീളമുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നതിന് യുഎന്‍, മാനുഷിക സഹായ സംഘടനകളുടെ വാഹനവ്യൂഹങ്ങളുടെ സുരക്ഷിതമായ കടന്നുപോകല്‍ സാധ്യമാക്കുന്നതിന് സുരക്ഷിത വഴിയൊരുക്കുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.