
പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയഭേരി മുഴക്കി അധികാരത്തിലേറുക ആരാകുമെന്ന് നാളെ അറിയാം. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നാണ്.
എന്നാൽ, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന് ഏക എക്സിറ്റ് പോൾ ഫലം മാത്രമാണ് അനുകൂല വിധി നൽകിയത്. ഹിന്ദി ന്യൂസ് പോർട്ടലായ ജേണോ മിറർ നടത്തിയ എക്‌സിറ്റ് പോളിലാണ് ഇന്ത്യാ സഖ്യം അധികാരം പിടിക്കുമെന്ന പ്രവചനമുള്ളത്. ഇതിൽ പ്രതീക്ഷ അർപ്പിച്ച് തേജസ്വി – രാഹുൽ സഖ്യം. 130 മുതൽ 140 വരെ സീറ്റ് ഇന്ത്യാ സഖ്യം നേടുമെന്നാണ് പറയുന്നത്.
എൻ ഡി എ സഖ്യം 100 മുതൽ 110 വരെ സീറ്റ് മാത്രമേ നേടൂവെന്ന് ഇവരുടെ എക്സിറ്റ് പോൾ ഫലം പറയുന്നു.അസദുദ്ദീൻ ഉവൈസിയുടെ എ ഐ എം ഐ എം 4 സീറ്റ് വരെ നേടുമെന്നും മറ്റുള്ളവർ പരമാവധി 3 സീറ്റ് നേടുമെന്നുമാണ് ഇവരുടെ പ്രവചനം.
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. വൻ ആഘോഷങ്ങൾക്ക് കാത്തിരിക്കുകയാണ് പ്രവർത്തകർ.
Bihar Assembly election results tomorrow.















