നെഞ്ചിടിപ്പോടെ ബിഹാർ: തിരഞ്ഞെടുപ്പ് ഫലം ഇന്ന്‌; ആദ്യ സൂചനകൾ എട്ടരയോടെ

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയഭേരി മുഴക്കി അധികാരത്തിലേറുക ആരാകുമെന്ന ജനവിധി അറിയാന്‍ ഇനിയധികം കാത്തിരിക്കേണ്ട. ഇന്നു രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്ന് തുടങ്ങും.

പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എന്‍ഡിഎ ഭരണം തുടരുമെന്നാണ്. വന്‍ ആഘോഷങ്ങള്‍ക്ക് കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.

ഒരു സര്‍വേ ഒഴികെ ആരും മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതാണ് എക്‌സിറ്റ് പോളുകളെല്ലാം.

എന്‍ഡിഎക്ക് 130 മുതല്‍ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതല്‍ 108 വരെ സീറ്റുകളെന്നും പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ മുന്നേറ്റം നടത്തില്ലെന്നും സര്‍വ്വേകള്‍ പറയുന്നു.

Bihar Election results today.

More Stories from this section

family-dental
witywide