ഡൽഹി സ്ഫോടന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ ബിഹാർ; അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

പാട്ന: രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിന് പിന്നാലെ സമീപ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത തുടരുന്നു. ഇന്ന് അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന ബിഹാറിലും വൻ സുരക്ഷാവലയമാണ്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് അഞ്ചു മണി വരെയാണ് പോളിംഗ്. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്.

ബിഹാറിൽ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് നടക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. രാവിലെ 9 മണി വരെ ഏകദേശം 14.55% പോളിംഗ് രേഖപ്പെടുത്തി.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചൊവ്വാഴ്ച സംസ്ഥാനത്തെ ജനങ്ങളോട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്യാനും അവരുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കാനും അഭ്യർത്ഥിച്ചു. എക്‌സിലെ ഒരു പോസ്റ്റിൽ, തങ്ങളുടെ ജോലികളേക്കാൾ വോട്ടിംഗിന് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

“ജനാധിപത്യത്തിൽ, വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശം മാത്രമല്ല, നമ്മുടെ കടമ കൂടിയാണ്. ഇന്ന്, ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നു — എല്ലാ വോട്ടർമാരും അവരുടെ വോട്ടവകാശം നഷ്ടപ്പെടുത്താതെ വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു. വോട്ട് ചെയ്ത് മറ്റുള്ളവരെയും അങ്ങനെ ചെയ്യാൻ പ്രചോദിപ്പിക്കുക” മുഖ്യമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.

Bihar on high alert in Delhi blasts; final phase of polling underway.

More Stories from this section

family-dental
witywide