
പാലക്കാട് : വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ചാണ് അപകടം. അമ്മ തിരഞ്ഞെടുപ്പിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ച ഡ്രൈവറുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം. ബിജുക്കുട്ടന്റെ കൈക്കാണ് പരുക്കേറ്റത്.
കോയമ്പത്തൂരിൽ നിന്ന് മടങ്ങി വരികയായിരുന്ന ബിജുക്കുട്ടൻ സഞ്ചരിച്ചിരുന്ന കാർ കണ്ണാടി വടക്കുമുറിയിൽ വച്ച ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.