
ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനമാത്തില്‍ ബിനോയ് വിശ്വത്തെ വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലിലേക്ക് 103 പേരെയും കാന്റിഡേറ്റ് അംഗങ്ങളായി 10 പേരെയും തെരഞ്ഞെടുത്തു. കണ്‍ട്രോള്‍ കമ്മീഷനില്‍ 9 അംഗങ്ങള്‍, പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളായി 100 പേരെയും തെരഞ്ഞെടുത്തു.
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023ലാണ് ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്ത് എത്തിയത്. ഇദ്ദേഹം സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്.
ഇസ്മയില്‍ പക്ഷവും കെ.പ്രകാശ് ബാബു അനുകൂലികളും സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരെയും നിര്‍ദേശിച്ചില്ല. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്താന്‍ തയാറാണെന്നും അക്കാര്യത്തില്‍ പിടിവാശി ഇല്ലെന്നും ബിനോയ് വിശ്വം സമ്മേളനത്തില്‍ പറഞ്ഞിരുന്നു.