
തിരുവനന്തപുരം : പക്ഷിയിടിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇന്‍ഡിഗോയുടെ 6C 6629 വിമാനത്തിലാണ് പക്ഷിയിടിച്ചത്. വിമാനം റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. വേറെ വിമാനം എത്തിച്ച് വൈകിട്ട് ആറിന് ബെംഗളൂരുവിലേക്കു സര്‍വീസ് നടത്തും.
വിമാനം ഒന്നര മണിക്കൂറിലേറെ സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. വീട്ടില്‍പ്പോയി വരാവുന്നവരെ തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്.
Tags: