ഭദ്രാസനാധിപൻ അബ്രഹാം മാർ പൗലോസിനു ഡാളസിൽ ഊഷ്മള സ്വീകരണം; ഞായറാഴ്ച സെഹിയോൻ പള്ളിയിൽ വിശുദ്ധ കുർബാന രാവിലെ 9 ന്

ഡാളസ്: സെഹിയോൻ മാർത്തോമ്മാ ഇടവക സന്ദർശനത്തിനായി എത്തിയ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയ്ക്ക് ഡാളസ് ഫോർട്ട് വർത്ത് (DFW) വിമാനത്താവളത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ഇന്ന് വിമാനത്താവളത്തിൽ എത്തിയ തിരുമേനിയെ ഇടവക വികാരി റവ. റോബിൻ വർഗീസ്, മലയാളം ലേ ലീഡർ ഫിലിപ്പ് മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഡിസംബർ 28 ഞായറാഴ്ച രാവിലെ 9 മണിക്ക് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും വചനശുശ്രൂഷയും നടക്കും. തിങ്കളാഴ്ച വരെ തിരുമേനി ഡാളസിൽ തുടരും. വിവിധ ഇടവകാംഗങ്ങളുമായും സഭാ സമിതികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.

ഇടവകയുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന തിരുമേനിയുടെ സന്ദർശനത്തിൽ വലിയ സന്തോഷത്തിലാണ് വിശ്വാസികൾ. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയിൽ എല്ലാ ഇടവകാംഗങ്ങളും പങ്കെടുക്കണമെന്ന് വികാരിയും കൈസ്ഥാന സമിതി അംഗങ്ങളും അറിയിച്ചു.

Bishop Dr. Abraham Mar Paulus Episcopa came to visit Sehion Marthomma Parish, received a warm welcome in Dallas

More Stories from this section

family-dental
witywide