ഗയ വിമാനത്താവളത്തിന്റെ തിരിച്ചറിയല്‍ കോഡ് ‘GAY’ എന്നായതില്‍ ആശങ്ക, മാറ്റണമെന്ന് ബിജെപി എംപി; നടക്കില്ലെന്ന് വ്യോമയാന സഹമന്ത്രി

പാട്‌ന: ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ തിരിച്ചറിയല്‍ കോഡിനെക്കുറിച്ചുള്ള അനാവശ്യ ആശങ്ക രാജ്യസഭയില്‍ പങ്കുവെച്ച് ബിജെപി എംപി. ഗയ വിമാനത്താവളത്തിന്റെ തിരിച്ചറിയാനുള്ള കോഡ് ‘GAY’ എന്നാണെന്നും ഇത് അസ്വസ്ഥതയുണ്ടാക്കുന്ന കോഡാണെന്നുമായിരുന്നു ബിജെപി എംപി ഭീം സിങിന്റെ വാദം. ജനങ്ങള്‍ക്ക് സാമൂഹികപരമായും സാംസ്‌കാരികപരമായും സുഖകരമല്ലാത്തതും, കുറ്റകരമായി കണക്കാക്കുന്നതുമാണ് ‘GAY’ എന്ന വാക്കെന്നാണ് എംപി പറയുന്നത്. അതിനാല്‍ ഇത് മാറ്റണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്.

എന്നാല്‍ മൂന്നക്ഷരമുള്ള എയര്‍പോര്‍ട്ട് തിരിച്ചറിയല്‍ കോഡുകള്‍ ഒരിക്കല്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ മാറ്റാനാവില്ലെന്ന് വ്യോമയാന സഹമന്ത്രി മുരളീധര്‍ മഹോല്‍ മറുപടി നല്‍കി. സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ, അത്രയും അപൂര്‍വമായ സാഹചര്യങ്ങളിലും മാത്രമാണ് ഇത് മാറ്റുകയെന്നും മന്ത്രി വിശദീകരിച്ചു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ഐഡന്റിഫയര്‍ ആണ് ഈ വിമാനത്താവളത്തിന് കോഡ് നല്‍കിയിരിക്കുന്നത്. ഇതിനു മുമ്പും, ഗയ വിമാനത്താവളത്തിന്റെ തിരിച്ചറിയല്‍ കോഡ് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

More Stories from this section

family-dental
witywide