
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അറിയാം. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ സര്‍ക്കുലര്‍ സംസ്ഥാനത്തു ലഭിച്ചു. 23ന് നോമിനേഷന്‍ സമര്‍പ്പിക്കും. തുടര്‍ന്ന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് നീക്കം.
മിസോറമിലായിരുന്ന മുതിര്‍ന്ന നേതാവ് വി. മുരളീധരനോട് ഡല്‍ഹിയില്‍നിന്നു കേരളത്തിലെത്തി തിരഞ്ഞെടുപ്പ് പ്രക്രിയ ഏകോപിപ്പിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സംസ്ഥാനത്തെത്തും.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രന്‍ തുടരാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ സുരേന്ദ്രനെ ഒഴിവാക്കിയാല്‍ പകരക്കാരനായി എം.ടി.രമേശിനെയും പരിഗണിക്കാന്‍ നീക്കമുണ്ട്. തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നതിനു ശേഷമായിരിക്കും പ്രഖ്യാപനം.