ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പ് : ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖറിനെ തിരഞ്ഞെടുത്ത വിവരം ഇന്നലെപുറത്തുവന്നിരുന്നു. മൂന്നു മാസത്തോളമുള്ള അണികളുടെ കാത്തിരിപ്പിനാണ് ഇതോടെ അന്ത്യമായത്. ഇതിനു പിന്നാലെ ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും തഴയപ്പെട്ട് രാജീവ് ചന്ദ്രശേഖറിന് നറുക്കുവീണതാണ് ക്ഷണത്തിന് പിന്നില്‍. മലപ്പുറം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂര്‍ ആണ് ശോഭാ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ‘ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം’ എന്ന് എഴുതിയിരുന്നു. ഒപ്പം ശോഭയുടെ ചിത്രവും പങ്കുവെച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide