
ന്യൂഡൽഹി: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദനെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ അദ്ദേഹം അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ്. 2016-ൽ കൂത്തുപറമ്പിൽ നിന്നും നിയമസഭാ തെരഞ്ഞടുപ്പിലേക്ക് മത്സരിച്ചിരുന്നു.
ചരിത്രകാരി ഡോ. മീനാക്ഷി ജെയ്ൻ, ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല എന്നിവരെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ നിഗം. മീനാക്ഷി ജെയ്ൻ അയോധ്യയെ കുറിച്ച് പുസ്തകം എഴുതിയ എഴുത്തുകാരനാണ്.