തരൂരിന് പിന്തുണയുമായി ബിജെപി; രാജ്യതാല്‍പര്യത്തിന് ഒപ്പം നില്‍ക്കുന്നതിന് ലക്ഷ്മണ രേഖ എന്തിനെന്ന് ബിജെപി

ന്യൂഡല്‍ഹി : രാജ്യ താല്‍പര്യത്തിനായി നില്‍ക്കുന്ന തരൂരിനെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തുവെന്ന പ്രചാരണം ശക്തമാക്കി ബിജെപി. ശശി തരൂരിനെ ലക്ഷ്മണരേഖക്കുളളിലാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ബിജെപിയുടെ പിന്തുണ.

പാര്‍ട്ടി ലൈനില്‍ നിന്ന് മാറി നിരന്തരം തലവേദന സൃഷ്ടിച്ചതോടെ കഴിഞ്ഞ ദിവസം ഉന്നതതല യോഗത്തില്‍ ശശി തരൂരിന് ഹൈക്കമാന്‍ഡ് താക്കീത് നല്‍കിയിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളെന്നും, രാജ്യ താല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ള നിലപാടെന്നുമൊക്കെ കാട്ടി പല വിഷയങ്ങളിലും പ്രതികരിച്ചിരുന്ന തരൂരിനോട് ഇനി അത് വേണ്ടെന്ന് വ്യക്തമാക്കിയാണ് പാര്‍ട്ടി നിയന്ത്രണ രേഖയുമായെത്തിയത്. ഇതിനെതിരെയാണ് രാജ്യതാല്‍പര്യത്തിന് ഒപ്പം നില്‍ക്കുന്നതിന് ലക്ഷ്മണ രേഖ എന്തിനാണെന്ന് ബിജെപി ചോദിക്കുന്നത്.

ദേശസ്‌നേഹത്തിന് ലക്ഷ്മണ രേഖ വരയ്ക്കാനാകുമോയെന്നും സൈനികര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനെതിരെ എങ്ങനെ ലക്ഷ്മണ രേഖ വരയ്ക്കാനാകുമെന്നും ബിജെപി ചോദിച്ചു. കോണ്‍ഗ്രസിന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്ത് രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്നവര്‍ക്കേ ലക്ഷ്മണ രേഖയെ കുറിച്ച് ചിന്തിക്കാനാകൂയെന്നും ബിജെപി വിമര്‍ശനം ഉന്നയിച്ചു.

More Stories from this section

family-dental
witywide