പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ കുതിച്ചുയർന്ന് ബിജെപി. 161 സീറ്റ് ലീഡുമായാണ് ബിജെപി കുതിക്കുന്നത്. നീതീഷ് കുമാർ തന്നെയാകും ബിഹാറിലെ മുഖ്യമന്ത്രിയെന്ന് ബിജെപി വ്യക്തമാക്കി. 2020 നേക്കാൾ മഹാഭൂരിപക്ഷത്തിലാണ് ബി ജെ പി കുതിക്കുന്നത്. അതേ സമയം ഇന്ത്യ സഖ്യ 68 സീറ്റാണ് നേടിയിരിക്കുന്നത്.
ബിഹാറിലെ 243 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു അത്.
ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് പുറത്തുവന്ന എക്സിറ്റ് പോള്‍ സര്‍വേകളും. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് 121 മുതല്‍ 141 സീറ്റ് വരെയും മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളുമാണ് പ്രവചിച്ചത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് എക്സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്.
BJP surges in Bihar; Congress collapses, Nitish becomes CM
















