കോഴിക്കോട്: കേരളത്തിൽ ഭരണമുറപ്പിക്കാനായി പുതിയ നീക്കങ്ങൾ ആരംഭിച്ച് ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാണ് ബിജെപിയുടെ തീരുമാനം. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാൻ ബിജെപി കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നത്.
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് ഇറക്കിയ സർക്കുലറാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണൂരിലെ മലയോര മേഖലയിലെ ഒമ്പത് പഞ്ചായത്തുകളാണ് പുറത്തുവന്ന സർക്കുലറിൽ പരാമർശിക്കുന്നത്. പഞ്ചായത്ത്, അതിൽ നൽകേണ്ട സീറ്റിന്‍റെ എണ്ണം എന്നിവ വ്യക്തമാക്കുന്നതാണ് സർക്കുലർ. ഇങ്ങനെ 47 വാര്‍ഡുകളില്‍ ക്രിസ്ത്യാൻ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് നിർദ്ദേശം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ മതാടിസ്ഥാനത്തിൽപെട്ടവരെ സ്ഥാനാർത്ഥികൾ ആക്കേണ്ടതിന്റെ ആവശ്യകത ബിജെപി സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി സംസ്ഥാന ഘടകം നടത്തിയ സർവ്വേയിൽ ഓരോ പഞ്ചായത്തിലും ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത് നല്ലതാകുമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.
BJP to field candidates for local body elections based on religion













