ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചടക്കിയ ബിജെപിയുടെ ചരിത്രനേട്ടത്തിൽ സന്തോഷമറിയിക്കാൻ വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
1987ൽ അഹമ്മദാബാദ് പിടിച്ച്, ബിജെപി ഗുജറാത്തിൽ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് ഫോണിൽ വിളിച്ച മോദി തലസ്ഥാനത്തേക്ക് എത്തുമെന്നും അറിയിച്ചു. അതേസമയം എന്ന് എത്തുമെന്ന് വ്യക്തതയില്ല. വൈകാതെ തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് വിവരം.
തലസ്ഥാനം പിടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രിയെത്തുമെന്നും വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കുമെന്നും ബിജെപി അറിയിച്ചിരുന്നു. വിജയം ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി. ജെപി നദ്ദയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കളും ട്വീറ്റുകൾ ഇന്നലെ പങ്കുവെച്ചിരുന്നു.
BJP’s historic achievement; Prime Minister Narendra Modi arrives in Thiruvananthapuram









