
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൈനിക വ്യൂഹത്തിന് നേരെ ബലൂച് ഭീകരാക്രമണം. സൈനികർ സഞ്ചരിച്ച വാഹനത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. 90 പാക് സൈനികരെ വധിച്ചുവെന്ന് ബലൂച് ലിബറേഷൻ ആർമി (ബി എൽ എ) അവകാശപ്പെട്ടു. ക്വറ്റയിൽ നിന്ന് തഫ്താനിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രണം സ്ഥിരീകരിച്ച പാകിസ്ഥാൻ, 90 സൈനികരെ വധിച്ചെന്ന ബി എൽ എയുടെ അവകാശവാദം തള്ളി. 3 സൈനികരടക്കം 5 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സൈന്യം പറയുന്നത്.