ഇസ്ലാമാബാദ്, ലഹോര്‍, റാവല്‍പിണ്ടി…3 പാക് നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍; വാര്‍ത്താസമ്മേളനം മാറ്റിവെച്ച് സൈന്യം

ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ 3 പാക് സൈനിക ആസ്ഥാനങ്ങളിൽ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ത്യൻ സൈന്യം പാകിസ്ഥാൻ പോസ്റ്റുകളും തീവ്രവാദ ലോഞ്ച് പാഡുകളും നശിപ്പിച്ചു.

റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം, ചക്‌വാളിലെ മുരിദ് വ്യോമതാവളം, പഞ്ചാബ് പ്രവിശ്യയിലെ ഷോര്‍കോട്ട് റഫീഖി വ്യോമതാവളം എന്നിവയാണ് ഇന്ത്യ ആക്രമിച്ചത്.

ഷോര്‍കോട്ടിലെ റഫീഖി വ്യോമതാവളത്തിനു സമീപം സ്‌ഫോടനം നടന്നതായും, റാവല്‍പിണ്ടി വ്യോമതാവളത്തില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയതായും പാക് സൈന്യം ആരോപിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. പാക് ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയും വ്യക്തമാക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ച സൈന്യം പിന്നീട് മാറ്റിയിരിക്കുകയാണ്.

Also Read

More Stories from this section

family-dental
witywide