പുതിയ ഇവിയെ അവതരിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു. BMW i5 LWB എന്ന മോഡലാണ് വിപണിയിലെത്തുന്നത്. EV മാർക്കറ്റിൽ ഇതിനോടകം തന്നെ iX, i4, i7 പോലുള്ള മോഡലുകൾ പിടി ഉറപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇവി സെഗ്മെൻ്റിലെ വില കുറഞ്ഞ ലക്ഷ്വറി കാറാകാൻ BMW i5 LWB എത്തുന്നത്. ചൈനയിൽ പുറത്തിറക്കിയ i5 നെ അടിസ്ഥാനമാക്കിയായിരിക്കും i5 LWB നിർമ്മിക്കുന്നതെങ്കിലും, ഇന്ത്യയ്ക്ക് അനുയോജ്യമായ ചില മാറ്റങ്ങൾ ബിഎംഡബ്ല്യു കാറിൽ വരുത്തും. ഗ്രൗണ്ട് ക്ലിയറൻസും വർദ്ധിപ്പിച്ച സസ്‌പെൻഷൻ സജ്ജീകരണവും കാറിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബ്രാൻഡിൻ്റെ ചെന്നൈ പ്ലാൻ്റിലാണ് വാഹനം അസംബിൾ ചെയ്യപ്പെടുന്നത്. i5 LWB ഒരു സിംഗിൾ-മോട്ടോർ പതിപ്പാണ്. ഇത് 335 BHP പവറും 430 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി വരുന്നു. ഒറ്റ ചാർജിൽ 713 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. എട്ട് എയർബാഗുകൾ ഉൾപ്പെടെ ABS, EBD, ബ്രേക്ക് അസിസ്റ്റ് എന്നിവ അടങ്ങിയ ബ്രേക്കിംഗ് സിസ്റ്റം അടിയന്തര ബ്രേക്കിംഗ് സമയത്ത് കാർ നിയന്ത്രണത്തിൽ നിർത്താൻ സഹായിക്കുന്നു. ചൈൽഡ് സീറ്റ് മൗണ്ടുകൾ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങളും വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
BMW i5 LWB, a low-cost luxury car in the EV segment, enters the market










