യെമനിൽ കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽപ്പെട്ടു; 68 പേർ മരിച്ചു, നിരവധി പേരെ കാണാതായി

യെമൻ തീരത്ത് ജിബൂട്ടിക്കടുത്തുള്ള കടലിൽ കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി. അപകടത്തിൽ 68 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബോട്ടിൽ 154 പേർ ഉണ്ടായിരുന്നതായാണ് യുഎൻ മൈഗ്രേഷൻ ഏജൻസി നൽകുന്ന വിവരം. കാണാതായവർക്കുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ നിന്ന് 12 പേരെ രക്ഷപ്പെടുത്തി.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ദുരന്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗമെന്നും ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷൻ ഏജൻസി സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യെമനിലേക്കും തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കും അനധികൃതമായി കുടിയേറുന്ന ആളുകൾ പ്രധാനമായും അപകടസാധ്യത വളരെ കൂടുതലായ ഈ കടൽമാർഗം ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി യെമൻ തീരത്ത് തുടരുന്ന കപ്പൽ അപകടങ്ങളിൽ നൂറുകണക്കിന് കുടിയേറ്റക്കാർക്കാണ് ജീവൻ നഷ്ടമാക്കുന്നത്. അപകടകരമായ ബോട്ടുകളിലും യാത്രാസൗകര്യങ്ങളില്ലാത്ത കപ്പലുകളിലും സഞ്ചരിക്കുന്ന കുടിയേറ്റക്കാർക്ക് സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതിനാൽ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത വളരെ ഏറെയാണ്.

More Stories from this section

family-dental
witywide