മൊസാംബിക്കിലെ ബോട്ടപകടം; കാണാതായ രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷിക്കാൻ കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

മപുടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ടുമറിഞ്ഞ് കാണാതായ ഇന്ത്യക്കാരെ രക്ഷിക്കാൻ അടിയന്തര ഇടപെടൽ നടത്തമെന്നാവശ്യപ്പെട്ട് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവിക കപ്പൽ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് മൊസാംബിക്കൻ അധികാരികൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. 14 ഇന്ത്യക്കാരടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

കാണാതായവരുടെ കുടുംബങ്ങൾ താങ്ങാനാവാത്ത വേദനയിലും അനിശ്ചിതത്വത്തിലുമാണ്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും നാവിക കപ്പലും ഉടൻ ലഭ്യമാക്കണം. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകണം. മൊസാംബിക്കിൽ നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ ദ്രുത ഗതിയിലാക്കാൻ ഇന്ത്യാ ഗവൺമെന്റ് അടിയന്തര ഇടപെടൽ സ്വീകരിക്കണമെന്നും അതിനായി ഇന്ത്യൻ നാവികസേന ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തണമെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ബെയ്റാ തുറമുഖത്തിനു സമീപം അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിക്കുകയും രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേരെ കാണാതാവുകയും ചെയ്തു. നിരവധി യാത്രക്കാരെ രക്ഷപ്പെടുത്തി. കൊല്ലം തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണ‌നെയും (35), എറണാകുളം പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്തി (22) നെയും കണ്ടെത്താനായില്ല. കോന്നി സ്വദേശി ആകാശിനെ രക്ഷപ്പെടുത്തി. മൊസാംബിക്കൻ അധികൃതരുടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

Boat accident Mozambique has left several Indian citizens missing, John Brittas MP writes letter to save Indians

More Stories from this section

family-dental
witywide