
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പൊലീസിന് തലവേദനയായി വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും തിരുവനന്തപുരം ജില്ലാ കോടതിക്കുമാണ് ബോംബ് ഭീഷണി എത്തിയത്. ജില്ല കോടതിയുടെ ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ബോംബ് സ്‌ക്വാഡ് ഇവിടങ്ങളില്‍ പരിശോധന നടത്തുകയാണ്. കഴിഞ്ഞ കുറേ നാളുകളായി ഇത്തരത്തില്‍ സന്ദേശങ്ങള്‍ എത്തുന്നുണ്ട്.