
ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൻ്റെ ഞെട്ടലിൽ നിന്നും രാജ്യം മുക്തമാകുംമുമ്പ് വിമാനങ്ങൾക്ക് ബോംബ് ഭീഷണി തുടർക്കഥയാകുന്നു. ഇന്നലെ കാനഡയിലെ ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിനു ബോംബ് ഭീഷണി നേരിടേണ്ടി വന്നു.
ഇന്നലെ രാവിലെയാണ് ഡൽഹി പൊലീസിനു ഭീഷണി സന്ദേശം ലഭിച്ചത്. വിവരം വിമാനജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചു. തുടർന്ന് വൈകുന്നേരം 3.40ന് വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറങ്ങി. ലാൻഡ് ചെയ്ത ശേഷം പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.
തിരുവനന്തപുരം, ഡൽഹി അടക്കം 5 വിമാനത്താവളങ്ങളിൽ കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയുണ്ടായിരുന്നു. അതേസമയം, ഡൽഹിയിലെ സ്ഫോടനത്തിനു ശേഷം വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Bomb threat on Air India flight from Toronto to Delhi.
















