ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ‘കോമ്രേഡ് പിണറായി വിജയന്‍’ ന്റെ വക ബോംബ് ഭീഷണി, ഉച്ചയ്ക്ക് 3ന് പൊട്ടുമെന്ന് മെയില്‍ സന്ദേശം

മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് (ബിഎസ്ഇ) ബോംബ് ഭീഷണി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ‘കോമ്രേഡ് പിണറായി വിജയന്‍’ എന്ന ഇ മെയിലില്‍നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കെട്ടിടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മൂന്ന് മണിക്ക് പൊട്ടുമെന്നുമായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സന്ദേശം ലഭിച്ച ഉടന്‍തന്നെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide