
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഈമെയില്‍ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഡല്‍ഹി കോണ്‍വെന്റ് സ്‌കൂള്‍, ശ്രീറാം വേള്‍ഡ് സ്‌കൂള്‍, ദ്വാരക പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ആശങ്ക ജനപ്പിച്ച് ബോംബ് ഭീഷണി സന്ദേശം എത്തിയത്.
സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സ്‌കൂളില്‍ നിന്ന് മാറ്റുകയും ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. മുമ്പുണ്ടായിരുന്നതുപോലെയുള്ള വ്യാജ ഭീഷണിയാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.