ബ്രഹ്‌മോസ് മിസൈലുകള്‍ ആക്രമണം നടത്തി : ഇന്ത്യയുടെ ആക്രമണം വീണ്ടും പരസ്യമായി അംഗീകരിച്ച് പാക് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഹല്‍ഗാമിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ മേയ് 10ന് പുലര്‍ച്ചെ ഇന്ത്യ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത് വീണ്ടും പരസ്യമായി അംഗീകരിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി. പുലര്‍ച്ചെ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ അതിനു മുന്‍പ് ഇന്ത്യ പാക്കിസ്ഥാനില്‍ ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് റാവല്‍പിണ്ടിയുള്‍പ്പെടെ വിവിധയിടങ്ങളില്‍ ആക്രമണം നടത്തിയെന്നുമായിരുന്നു അസര്‍ബൈജാനില്‍ നടത്തിയ പ്രസംഗത്തില്‍ ഷഹബാസ് ഷെരീഫിന്റെ തുറന്നു പറച്ചില്‍.

”മേയ് 9നും 10നും ഇടയിലുള്ള രാത്രി ഇന്ത്യയ്ക്കുനേരെ ആക്രമണം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. പുലര്‍ച്ചെ 4.30 ഓടെ തിരിച്ചടിക്കാന്‍ പാക്ക് സൈന്യം തയ്യാറായിരുന്നു. എന്നാല്‍ അതിനുമുമ്പ് ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് റാവല്‍പിണ്ടിയിലെ വിമാനത്താവളം ഉള്‍പ്പെടെ പാക്കിസ്ഥാന്റെ വിവിധ പ്രവിശ്യകളില്‍ ആക്രമണം നടത്തി”ഷഹബാസ് പറഞ്ഞു. മുമ്പ് ഇസ്ലാമാബാദില്‍ നടത്തിയ പ്രസംഗത്തിലും പാക് പ്രധാനമന്ത്രി ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ച് സമ്മതിച്ചിരുന്നു.

More Stories from this section

family-dental
witywide